രക്തസാക്ഷി ഒാഫിസ് ഡയറക്ടർ ജനറൽ സലാഹ് അൽ ഒൗഫാൻ
കുവൈത്ത് സിറ്റി: കുവൈത്ത് രക്തസാക്ഷി ഒാഫിസ് സഹായം നൽകുകയും ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്തത് 14000ത്തിലേറെ പേർക്ക്. 1990ലെ ഇറാഖ് അധിനിവേശത്തിൽ കുവൈത്തിനായി രക്തസാക്ഷിത്വം വഹിച്ചവരുടെ ആശ്രിതരുടെ ക്ഷേമം ഉറപ്പുവരുത്താനാണ് 30 വർഷം മുമ്പ് അന്നത്തെ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രക്തസാക്ഷി ഒാഫിസ് സ്ഥാപിച്ചത്.
രാജ്യത്തിനായി ജീവൻ ബലിയർപ്പിക്കാൻ തയാറായ ഹീറോകളുടെ കുടുംബത്തെ സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ടെന്ന കാഴ്ചപ്പാടിെൻറ ഭാഗമായായിരുന്നു ഇത്. 2011ൽ അമീരി ഉത്തരവ് പ്രകാരം ഒാഫിസ് അമീരി ദീവാന്‍ കീഴിലായി. വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ബോർഡ് ഒാഫ് ട്രസ്റ്റീസ് പ്രവർത്തിക്കുന്നത്. സലാഹ് അൽ ഒൗഫാൻ ആണ് ഇപ്പോൾ ഡയറക്ടർ ജനറൽ.
സൈനിക ദൗത്യത്തിെൻറ ഭാഗമായി കൊല്ലപ്പെട്ടവർ, രാജ്യത്തിനായി ജോലി ചെയ്യുന്നതിനിടെ മരിച്ചവർ, പ്രകൃതിദുരന്തത്തിൽ മരിച്ചവർ, ഇമാം സാദിഖ് മസ്ജിദ് സ്ഫോടനം ഉൾപ്പെടെ തീവ്രവാദി ആക്രമണത്തിൽ മരിച്ചവർ എന്നിവരെ കൂടി രക്തസാക്ഷികളുടെ വിഭാഗത്തിൽ പെടുത്തി സഹായം നൽകുന്നുണ്ട്. 1301 രക്തസാക്ഷികളുടെ പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1056 പേർ കുവൈത്തികളും 245 പേർ വിദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.