ഇശാറ ഓണ്‍ലൈന്‍ മാഗസിന് ലോഗോ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മിറ്റി പുറത്തിറക്കുന്ന ഇശാറ ഓൺലൈൻ മാഗസിെൻറ ലോഗോ പ്രകാശനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കേന്ദ്ര ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, കേന്ദ്ര സെക്രട്ടറിമാരായ നാസർ കോഡൂർ, സലാം പെരുവള്ളൂർ, ഫഹാഹീൽ മേഖല ട്രഷറർ റഷീദ് മസ്താൻ, കേന്ദ്ര വിദ്യാഭ്യാസ വിങ് കൺവീനർ ഫൈസൽ ചാനേത്ത്, കേന്ദ്ര മീഡീയ വിങ് കൺവീനർ ഹംസ വാണിയന്നൂർ, ഇബ്രാഹീം പുറത്തൂർ, നജീബ് തുടങ്ങിയവർ സംബന്ധിച്ചു.
പ്രവാസികൾക്ക് അവരുടെ സർഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാനും സമൂഹനന്മക്കായുള്ള കലാസാംസ്കാരിക കൈമാറ്റങ്ങള്‍ക്കും ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുക എന്നതാണ് ഓണ്‍ലൈന്‍ മാഗസിനിെൻറ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകരായ ഇസ്മാഈല്‍ ഹുദവി, ഇസ്മാഈല്‍ വള്ളിയോത്ത്, ശബിന്‍ മുഹമ്മദ്, എൻജിനിയര്‍ മുനീര്‍, അമീന് മുസ്ലിയാര് ചേകന്നൂര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.