റിയൽ എസ്​റ്റേറ്റ്​ ഇടനിലക്ക്​ ചട്ടം രൂപവത്​കരിച്ചു

കുവൈത്ത്​ സിറ്റി: റിയൽ എസ്​റ്റേറ്റ്​ ഇടനിലക്ക്​ കുവൈത്ത്​ വാണിജ്യ മന്ത്രാലയം ചട്ടം രൂപവത്​കരിച്ചു. ബന്ധപ്പെട്ട അധികൃതരിൽനിന്ന്​ ​ലൈസൻസ്​ എടുക്കൽ നിർബന്ധമാക്കുന്നത്​ ഉൾപ്പെടെ 25 ചട്ടങ്ങളാണ്​ വാണിജ്യ മന്ത്രാലയം തയാറാക്കിയത്​.കരാർ, പ്രതിഫലം തുടങ്ങിയവയിലടക്കം മന്ത്രാലയം മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾക്ക്​ വിധേയമായി മാത്രമേ ഇടപാട്​ നടത്താവൂ. രാജ്യത്ത്​ റിയൽ എസ്​റ്റേറ്റ്​ തട്ടിപ്പ്​ തടയുന്നതിനാണ്​​ വാണിജ്യ മന്ത്രാലയം നടപടികൾ ശക്​തമാക്കിയത്​.

റിയൽ എസ്​റ്റേറ്റ്​ തട്ടിപ്പ്​ കേസുകളിൽ ഒരിക്കൽ പ്രതിയായവർ നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും മന്ത്രാലയം സൂക്ഷ്​മമായി നിരീക്ഷിക്കുന്നുണ്ട്​. ​അന്വേഷണ ഭാഗമായി മരവിപ്പിച്ച ലൈസൻസുകൾ കേസുകൾ പൂർത്തിയായി നിരപരാധിത്വം തെളിയുന്ന മുറക്ക്​ ഒഴിവാക്കിക്കൊടുക്കും. അതേസമയം, തട്ടിപ്പ്​ നടത്തിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഇരകളാക്കപ്പെട്ടവർക്ക്​ നഷ്​ടപരിഹാരം ലഭ്യമാക്കാനും മന്ത്രാലയം നടപടി സ്വീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.