കുവൈത്ത് സിറ്റി: തെക്കൻ ഇറാഖിലെ തുറമുഖ നഗരമായ ഉം ഖസ്‌റിൽ പുതിയ ഭവനപദ്ധതി പൂർത്തീകരിച്ചതിനെ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു. പദ്ധതി ഭവന വകുപ്പിന് ഉടൻ കൈമാറും. 2013-ൽ കുവൈത്ത് സർക്കാറിന്റെ നിർദേശപ്രകാരം, കുവൈത്ത്-ഇറാഖ് അതിർത്തിയോട് ചേർന്നുള്ള ഉമ്മുഖസറിലെ വീടുകൾ നീക്കം ചെയ്യുന്നതിനുള്ള മുന്നോടിയായാണ് ഈ ഭവനപദ്ധതി നടപ്പാക്കാൻ തുടങ്ങിയത്.
അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. കുവൈത്ത്-ഇറാഖ് അതിർത്തി അടയാളങ്ങൾ പരിപാലിക്കുന്നതിനും, അതിർത്തിയുടെ ഇരുവശത്തുമുള്ള തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള ഐക്യരാഷ്ട്രസഭ മിഷന്റെ ശിപാർശകൾ പാലിച്ചാണ് നടപടിയെന്ന് ശൈഖ് സലീം വിശദീകരിച്ചു.
ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ സഹോദര ബന്ധത്തോടുള്ള കരുതലും പരസ്പര സഹകരണവും പ്രതിഫലിപ്പിക്കുന്ന മഹത്തായ നേട്ടമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.