പ്രോഗ്രസിവ് പ്രഫഷനൽ ഫോറം വയനാട്ടിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറുന്നു
Posted On
date_range Updated On
date_range പി.പി.എഫ് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി
കുവൈത്ത് സിറ്റി: പ്രോഗ്രസിവ് പ്രഫഷനൽ ഫോറം കുവൈത്ത് കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വയനാട്ടിൽ നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു.
മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ താക്കോൽ കൈമാറി. കൽപറ്റ മുനിസിപ്പൽ കൗൺസിലർ ശിവരാമൻ അധ്യക്ഷത വഹിച്ചു. വീട്ടിൽ നടന്ന ചടങ്ങിൽ ബിന്ദു താക്കോൽ ഏറ്റുവാങ്ങി.
പി.പി.എഫ് മുൻ പ്രസിഡന്റ് രാജഗോപാൽ ഇടവലത്ത് സ്വാഗതം പറഞ്ഞു. കൽപറ്റ സോൺ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് യു. വേണുഗോപാലൻ, കല കുവൈത്ത് മുൻ പ്രസിഡന്റ് പി.ആർ. ബാബു, പൊതുപ്രവർത്തകൻ ഫിലിപ് എന്നിവർ പങ്കെടുത്തു. വീടിന്റെ നിർമാണം നിയന്ത്രിച്ച പി.പി.എഫ്. ഹരീഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.