മി​ശ്​​രി​ഫി​ലെ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​ലെ തി​ര​ക്ക്​

പെരുന്നാൾ ദിനത്തിലും കുത്തിവെപ്പ്​ കേന്ദ്രത്തിൽ തിരക്ക്

കു​വൈ​ത്ത്​ സി​റ്റി: പെ​രു​ന്നാ​ൾ ദി​വ​സ​വും കു​വൈ​ത്തി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തി​ൽ വ​ൻ തി​ര​ക്ക്. കു​ത്തി​വെ​പ്പ്​ പ്ര​ക്രി​യ വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ​കാ​ര്യ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ബു​തൈ​ന അ​ൽ മു​ദ​ഫ്, പൊ​തു​ജ​നാ​രോ​ഗ്യ ഡ​യ​റ​ക്​​ട​ർ ഡോ. ​ഫ​ഹ​ദ്​ അ​ൽ ഗം​ലാ​സ്​ എ​ന്നി​വ​ർ മി​ഷ്​​രി​ഫി​ലെ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.

അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും ജോ​ലി​ചെ​യ്യു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദി​ച്ചു. മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം മു​ന്നി​ൽ​നി​ന്ന്​ ന​യി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ട്​ രാ​ജ്യം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന്​ ഡോ. ​ബു​തൈ​ന അ​ൽ മു​ദ​ഫ്​ പ​റ​ഞ്ഞു. പ​ര​മാ​വ​ധി പേ​ർ​ക്ക്​ വേ​ഗ​ത്തി​ൽ വാ​ക്​​സി​ൻ ന​ൽ​കി എ​ത്ര​യും വേ​ഗ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.