ആക്രമണത്തിൽ ഡോക്ടറുടെ തലയോട്ടി പൊട്ടി

കുവൈത്ത് സിറ്റി: ഡോക്ടർക്കെതിരെ വീണ്ടും ക്രൂരമർദനം. സന്ദർശകന്റെ മർദനത്തെ തുടർന്ന് ഡോക്ടർക്ക് തലയോട്ടിക്ക് പൊട്ടലും മസ്തിഷ്ക രക്തസ്രാവവും. ഡോക്ടറെ സബാഹ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഫൈലക ദ്വീപിലുണ്ടായ തർക്കത്തെ തുടർന്ന് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്ക് കൊണ്ടുവന്നത്. ഇവിടെവെച്ച് ഇയാൾ അക്രമാസക്തനായി.

ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദ, സബാഹ് സ്പെഷലൈസ്ഡ് മെഡിക്കൽ ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. അബ്ദുല്ലത്തീഫ് അൽ സഹ്ലി എന്നിവർ ഡോക്ടറെ സന്ദർശിച്ചു. മെഡിക്കൽ ഉദ്യോഗസ്ഥർക്ക് സുരക്ഷിതവും ഉചിതവുമായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രാലയം ആവർത്തിച്ചു. 

News Summary - The doctor at the mental health center was brutally beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.