പെരുന്നാൾ ആഘോഷത്തിന് ഒരുങ്ങി രാജ്യം

കുവൈത്ത് സിറ്റി: ഹജ്ജിന്റെ പവിത്രതയും ആഘോഷത്തിന്റെ പൊലിമയും ഒരുമിപ്പിച്ച് ഇസ്‍ലാം മതവിശ്വാസികൾ ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച ഗൾഫ് രാജ്യങ്ങൾക്കൊപ്പം കുവൈത്തും ബലിപെരുന്നാൾ ആഘോഷിക്കും. പെരുന്നാൾ ആഘോഷത്തിനായി രാജ്യവും ജനങ്ങളും ഒരുങ്ങികഴിഞ്ഞു.

രാജ്യത്തെ എല്ലാ പള്ളികളും പെരുന്നാൾ നമസ്കാരത്തിനായി സജ്ജമായിട്ടുണ്ട്. രാവിലെ 5.05നാണ് പെരുന്നാൾ നമസ്കാരം. ഇത്തവണ ഈദ് ഗാഹുകൾ ഉണ്ടാകില്ല. വിവിധ മലയാളീ സംഘടനകൾക്കു കീഴിൽ ഇത്തവണയും പള്ളികളിൽ പെരുന്നാൾ നമസ്കാരം ഒരുക്കുന്നുണ്ട്. അറഫ ദിനമായ ചൊവ്വാഴ്ച മുതൽ രാജ്യത്ത് പെരുന്നാൾ അവധി ആരംഭിക്കും. മേയ് 31 വരെയാണ് അവധി. ജൂൺ ഒന്നിന് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുന:രാരംഭിക്കും.

കെ.ഐ.ജി ആറു പള്ളികളിൽ നമസ്കാരം സംഘടിപ്പിക്കും

കുവൈത്ത് സിറ്റി: കെ.ഐ.ജിക്കു കീഴിൽ ആറു പള്ളികളിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കും. അർദിയ ഷൈമ അൽ ജബർ മസ്ജിദിൽ അനീസ് ഫാറൂഖി, സാൽമിയ മസ്ജിദ് ആയിശയിൽ ഷഫീഖ് അബ്ദുസമദ്, മംഗഫ് ഫഹദ് സാലിം മസ്ജിദിൽ അൻസാർ അസ്ഹരി, മഹ്ബൂല മസ്ജിദ് സഹ്മി ഫഹദ് അൽ ഹാജിരിയിൽ നിയാസ് ഇസ്‍ലാഹി, കുവൈത്ത് സിറ്റി മസ്ജിദ് ഗർബല്ലിയിൽ അനീസ് അബ്ദുസ്സലാം, റിഗ്ഗയി മസ്ജിദ് സഹ്‍വ് ഹംദാൻ അൽ മുതൈരിയിൽ എസ്.എം.ബഷീർ എന്നിവർ നമസ്കാരത്തിന് നേതൃത്വം നൽകും. രാവിലെ 5.05നാണ് പെരുന്നാൾ നമസ്കാരം.

ഹുദ സെന്റർ - ഈദ് നമസ്ക്കാരവും സോഷ്യൽ മീറ്റും

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർന്റെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ നമസ്ക്കാരം ഫഹാഹീൽ ബ്ലോക്ക്‌ അഞ്ചിൽ എം.ഇ.ഡബ്ല്യൂ. ഓഫിസിനു സമീപമുള്ള സനഇയ്യ മസ്ജിദിൽ നടക്കും. രാവിലെ 5:05 ന് ആരംഭിക്കുന്ന ഈദ് നമസ്ക്കാരത്തിന് ഹുദ സെന്റർ ക്യു.എഛ്.എൽ.എസ്. സെക്രട്ടറി ജൈസൽ എടവണ്ണ നേതൃത്വം നൽകും.

ബലിപെരുന്നാൾ ദിവസമായ ബുധനാഴ്ച ‘ഫർഹതുൽ ഹുദാ’ എന്ന പേരിൽ ഈദ് സോഷ്യൽ മീറ്റും സംഘടിപ്പിക്കും. സബാഹിയ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് ആരംഭിക്കുന്ന ഈദ് മീറ്റിൽ നിരവധി കലാവൈജ്ഞാനിക പരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നതായും ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അറിയിച്ചു. വിവരങ്ങൾക്ക് -66657387, 50770465, 60734850.

Tags:    
News Summary - The country is preparing for Eid celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.