കുവൈത്ത് സിറ്റി: രാജ്യം അതിശൈത്യത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞദിവസങ്ങളിൽ എത്തിയ മഴക്കുപിറകെ രാജ്യത്ത് തണുപ്പ് വർധിച്ചിട്ടുണ്ട്. ശനിയാഴ്ച പകൽ നേരിയ തണുപ്പുനിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരുന്നു. ചെറുതായി കാറ്റും വീശി.
എന്നാൽ വൈകീട്ടോടെ ചാറ്റൽ മഴ എത്തുകയും താപനിലയിൽ കുറവുണ്ടാകുകയും ചെയ്തു. രാത്രി താപനില കുത്തനെ താഴ്ന്നു. ഇതോടെ രാത്രി നല്ല തണുപ്പും അനുഭവപ്പെട്ടു.
നിലവിൽ പകൽ മിതമായ കാലാസ്ഥയും രാത്രിയും പ്രഭാതങ്ങളിലും തണുപ്പുമാണ്. വരും ദിവസങ്ങളിൽ താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകും. വൈകുന്നേരങ്ങളിൽ മഴക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. പകൽസമയത്ത് മിതമായതും മേഘാവൃതവുമായ കാലാവസ്ഥയും രാത്രിയിൽ കടുത്ത തണുത്തും അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുക. തണുപ്പിനൊപ്പം മഞ്ഞും ശക്തമായ കാറ്റിന്റെ സാന്നിധ്യവും ഉണ്ടാകും. മൂടൽമഞ്ഞ് പരക്കുന്നതിനാൽ ദൃശ്യപരതയും കുറയും.
വാഹന ഗതാഗതത്തെയും വിമാന സർവിസുകളെയും ഇത് ബാധിക്കാറുണ്ട്. കട്ടിയുള്ള പ്രതിരോധവസ്ത്രങ്ങള് ധരിച്ചിട്ട് പോലും തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത തരത്തിലാകും കാലാവസ്ഥ. ഇത്തവണ തണുപ്പ് സീസൺ മാർച്ച് അവസാനം വരെ നീളുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.