കുവൈത്ത് സിറ്റി: ജനുവരി ഒന്നുമുതല്‍ രാജ്യത്തെ ട്രാഫിക് പട്രോൾ വാഹനങ്ങളുടെ നിറവും സംവിധാനങ്ങളും മാറുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളോടെയാണ് ആഭ്യന്തരമന്ത്രാലയം പുതിയ ട്രാഫിക് വാഹനങ്ങള്‍ പുറത്തിറക്കുക. ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ പച്ചചേർന്ന നീല നിറത്തിൽനിന്ന് മഞ്ഞ നിറത്തിലേക്കാണ് മാറ്റം. 300 ഓളം ട്രാഫിക് പട്രോളിങ് വാഹനങ്ങൾ ആദ്യ ഘട്ടത്തില്‍ പുറത്തിറക്കും. ഇതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് ട്രാഫിക് വിഭാഗം വാഹനങ്ങൾ തിരിച്ചറിയാനും അടിയന്തര സാഹചര്യങ്ങളിൽ സഹായം അഭ്യർഥിക്കാനും സാധ്യമാകുമെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ യൂസുഫ് അൽ ഖദ്ദ അറിയിച്ചു.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടെത്താൻ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ കാമറകൾ ഘടിപ്പിച്ച വാഹനങ്ങളും വൈകാതെ നിരത്തിലിറക്കും. ഇത്തരം സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ ട്രാഫിക് നിയമലംഘനം ഗതാഗത വകുപ്പിന്‍റെ വെബ്‌സൈറ്റുകളില്‍ നേരിട്ട് അപ്‌ലോഡ് ചെയ്യുമെന്നും യൂസുഫ് അൽ ഖദ്ദ പറഞ്ഞു. നിലവിൽ രാജ്യത്ത് 500 ലേറെ പട്രോൾ വാഹനങ്ങളാണ് സര്‍വിസ് നടത്തുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.