ആദിൽ അൽ സഅദൂൻ
Posted On
date_range Updated On
date_range ഡിസംബർ ഏഴുമുതൽ തണുപ്പ് ശക്തമാകും –ആദിൽ സഅദൂൻ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡിസംബർ ഏഴുമുതൽ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ സഅദൂൻ പ്രവചിച്ചു. 40 ദിവസത്തോളം തണുത്ത കാലാവസ്ഥ തുടരും. ഡിസംബർ ഏഴുമുതൽ 27 വരെയും 28 മുതൽ ഫെബ്രുവരി 14 വരെയുമായി രണ്ട് ഭാഗമായി തിരിക്കാമെന്നും രണ്ടാം ഘട്ടത്തിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടത്തിൽ ചില ദിവസങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് പൂജ്യം ഡിഗ്രി സെൽഷ്യസ് ആകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.