വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി
കുവൈത്ത് സിറ്റി: ബാർ അൽ സൂരിൽ വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയതായി അൽ റായി പത്രം റിപ്പോർട്ടു ചെയ്തു. കാറിലെ പിൻസീറ്റിലായിരുന്നു മൃതദേഹം. സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വാഹനത്തിൽ കിടന്നിട്ട് മൂന്നു ദിവസത്തിലേറെ ആയെന്നാണ് സൂചനയെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്മെന്റിലേക്ക് മാറ്റി.
ദിവസങ്ങൾക്കു മുമ്പ് സാൽമിയയില് വ്യാപാര കെട്ടിടത്തിന് സമീപം പാർക്ക് ചെയ്ത വാഹനത്തില്‍ സ്വദേശി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങൾക്കു മുമ്പ് യുവതിയെ കാണാതായതായി പരാതി ലഭിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.