കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസർ അസ്സബാഹും പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിമും അസർബൈജാനിലെ താഷ്കൻറിൽ ചർച്ച നടത്തി. 100 വർഷം പിന്നിട്ട അസർബൈജാൻ പാർലമെൻറിെൻറ ആഘോഷപരിപാടിയിൽ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെയാണ് താഷ്കൻറിൽ ചികിത്സയിൽ കഴിയുന്ന ശൈഖ് നാസറിനെ കാണാനിറങ്ങിയത്. ശൈഖ് നാസറിെൻറ ആരോഗ്യത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ സ്പീക്കർ അദ്ദേഹത്തിന് പൂർണാരോഗ്യത്തോടെ ഉടൻ നാട്ടിലേക്ക് മടങ്ങാനാവട്ടെയെന്ന് ആശംസിച്ചു.
പാർലമെൻറ് അംഗങ്ങളായ ഡോ. മുഹമ്മദ് അൽ ഹുവൈല, നാസർ അൽ ദൂസരി എന്നിവരും അസർബൈജാനിലേക്ക് പോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.