തനിമ കുവൈത്ത് വാർഷികാഘോഷത്തിൽ അംഗങ്ങൾ
Posted On
date_range Updated On
date_range തനിമ കുവൈത്ത് വാർഷികവും ‘വിഷു തനിമ’ ആഘോഷവും
കുവൈത്ത് സിറ്റി: സാംസ്കാരിക, സാമൂഹിക സംഘടനയായ തനിമ കുവൈത്ത് 20ാം വാർഷികവും ‘വിഷു തനിമ’യും സംഘടിപ്പിച്ചു. വിഷു തനിമ കൺവീനർ സംഗീത് സോമനാഥ് അധ്യക്ഷത വഹിച്ചു. ജോയന്റ് കൺവീനർ സോണി വിക്ടർ സ്വാഗതം പറഞ്ഞു. തനിമ ജോയന്റ് കൺവീനർ വിജേഷ് വേലായുധൻ ആമുഖപ്രസംഗം നടത്തി. ബാബുജി ബത്തേരി, ജേക്കബ് വർഗീസ്, ദിലീപ് ഡി.കെ, ബിനു.കെ എന്നിവർ വിഷു തനിമയുടെയും മാക്ബത് നാടകദിനങ്ങളുടെയും ഓർമകൾ പങ്കുവെച്ചു.
അംഗങ്ങൾ ഒരുക്കിയ വിഷുക്കണിയും വിഷുസദ്യയും കൊണ്ട് വ്യത്യസ്തമായ ചടങ്ങിൽ തനിമയുടെ 20ാം വാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചു. വിജേഷ് വേലായുധൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.