തലശ്ശേരി വെൽഫെയർ അസോസിയേഷൻ ‘തലശ്ശേരി പെരുമ’ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ‘തലശ്ശേരി പെരുമ’ ആഘോഷം പോസ്റ്റർ പ്രകാശനം ചെയ്തു. പ്രസിഡന്റ് തൻവീർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കെ.പി. റോഷൻ, മുഖ്യരക്ഷാധികാരി ഹംസ മേലെക്കണ്ടി, ചെയർമാൻ നിസാം നാലകത്ത്, വൈസ് ചെയർമാൻമാരായ നൗഷാദ് എൻ.കെ, കെ.കെ.സത്താർ, പബ്ലിസിറ്റി കൺവീനർ എ.കെ. നൗഷാദ് എന്നിവർ പങ്കെടുത്തു.ഈ വെള്ളിയാഴ്ച കബദ് റിസോർട്ടിൽ നടക്കുന്ന ആഘോഷത്തിൽ തലശ്ശേരി വെൽഫെയർ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും. തലശ്ശേരി തനിമയും തലശ്ശേരി പെരുമയും ഒത്തു ചേരുന്ന വൈവിധ്യമായ കലാപരിപാടികളും വിനോദ മത്സരങ്ങളും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.