Posted On
date_range Updated On
date_range ഈജിപ്തിലെ ഭീകരാക്രമണം; കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: ഈജിപ്തിലെ വടക്കുകിഴക്കൻ ഗവർണറേറ്റായ ഇസ്മയിലിയയിലെ സുരക്ഷ ചെക്ക്പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തെ കുവൈത്ത് അപലപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ആക്രമണത്തിൽ മരണവും അപകടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഈജിപ്തിന് പിന്തുണ പ്രഖ്യാപിച്ച കുവൈത്ത് എല്ലാതരം അക്രമങ്ങൾക്കും ഭീകരതക്കുമെതിരായ രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.