ഒത്തുകൂടലുകൾക്ക്​ താൽക്കാലിക വിലക്ക്​ ഏർപ്പെടുത്തി കുവൈത്ത്​

കുവൈത്ത്​ സിറ്റി: അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകൾക്കും പൊതുപരിപാടികൾക്കും വിലക്ക്​ ഏർപ്പെടുത്തി കുവൈത്ത്​. ജനുവരി ഒമ്പത്​ മുതൽ ഫെബ്രുവരി 28 വരെയാണ്​ വിലക്കിന്​ പ്രാബല്യം. ആരോഗ്യ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന്​ മന്ത്രിസഭ വ്യക്​തമാക്കി. കോവിഡ്​ കേസുകൾ വർധിച്ചതിനെ തുടർന്നാണ്​ നടപടി ശക്​തമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്​. പ്രതിദിന കേസ്​ ആയിരത്തിന്​ അടുത്തെത്തിയത്​ ഗൗരവമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.