കുവൈത്ത് സിറ്റി: അടുത്ത ദിവസങ്ങളിലും രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് കാലവസഥ വകുപ്പ്. ചൂടുള്ളതും, വരണ്ടതുമായ കാറ്റും വരും ദിവസങ്ങളിൽ പ്രകടമാകും. ഇതോടെ ചൂട് ഉഗ്രരൂപം പ്രാപിക്കുമെന്നാണ് സൂചന. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വടക്കുപറിഞ്ഞാൻ ഉഷ്ണക്കാറ്റിന് സാധ്യത. ഇത് തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റിനും ദൃശ്യപരത കുറക്കാനും ഇടയാക്കും. തിരമാലകൾ ആറ് അടിക്ക് മുകളിൽ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനം മൂലമാണ് ഈ പ്രതിഭാസം. ഇത് വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡം സൃഷ്ടിക്കുന്നതായി കാലവസഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ ചില സമയങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകും.
ഇത് പൊടിപടലങ്ങൾ സൃഷ്ടിക്കുകയും തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറക്കുകയും ചെയ്യും. വൈകുന്നേരത്തോടെ കാറ്റ് ക്രമേണ ശമിക്കും. പകൽ താപനില വളരെ കൂടുതലായിരിക്കും രാത്രിയിലും കനത്ത ചൂട് തുടരും. വരുന്ന ആഴച പരമാവധി താപനില 49 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞത് 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും പ്രതീക്ഷിക്കുന്നു. ആഴ്ച അവസാനത്തോടെ താപനില വീണ്ടും ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.