ടാക്​സി വിലക്ക്​: പ്രതിസന്ധിയിലാവുന്നത്​ നിരവധി ​തൊഴിലാളികൾ

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തിൽ ടാക്​സികൾക്ക്​ കൂടി വിലക്ക്​ ഏർപ്പെടുത്ത ിയതോടെ പ്രതിസന്ധിയിലാവുന്നത്​ നിരവധി തൊഴിലാളികൾ. ചില കമ്പനികൾ തൊഴിലാളികൾക്ക്​ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. സ്വന്തം വാഹനമുള്ളവർക്കും പ്രശ്​നമില്ല. ഇതല്ലാത്ത പതിനായിരക്കണക്കിന്​ തൊഴിലാളികളാണ്​ പ്രതിസന്ധിയിലാവുക.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി സ്വകാര്യ കമ്പനികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്​. ഇവിടങ്ങളിലെ തൊഴിലാളികൾക്ക്​ ഇനി ജോലിക്ക്​ പോവാൻ പ്രയാസമാവും. വൈകീട്ട്​ അഞ്ചുമണി മുതൽ പുലർച്ചെ നാലുവരെയാണ്​ രാജ്യത്ത്​ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്​. പകൽ നിരത്തുകൾ ഇപ്പോഴും സജീവമാണ്​. ഇൗ സാഹചര്യത്തിലാണ്​ കോവിഡ്​ പ്രതിരോധം ശക്​തമാക്കുന്നതിനായി ടാക്​സികൾക്ക്​ വിലക്ക്​ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്​.

രാജ്യത്താകെ 18000ത്തിലധികം ടാക്സികളുണ്ടെന്നാണ് കണക്ക്. ഇതിൽ രണ്ടായിരത്തിലധികം എണ്ണം ഓടിക്കുന്നത് മലയാളി ൈഡ്രവർമാരാണ്. ഇവരുടെയും വരുമാനം നിലക്കുന്നതോടെ വൻ പ്രതിസന്ധി അഭിമുഖീകരിക്കും. വരുമാനമില്ലാതെ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്നത്​ ഇവരുടെ മുന്നിലെ വലിയ ചോദ്യമാണ്​.

Tags:    
News Summary - Taxi service ban in kuwait-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.