കുവൈത്ത് സിറ്റി: മൂല്യവർധിത നികുതി നടപ്പാക്കാൻ കുവൈത്ത് സന്നദ്ധമാണെന്ന് ലോകബാങ്കിെൻറ പശ്ചിമേഷ്യൻ ചുമതലയുള്ള വൈസ് പ്രസിഡൻറ് ഡോ. ഹാഫിസ് ഗാനിം.
അതിനിടെ, വാറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരടുനിയമം കഴിഞ്ഞദിവസം കുവൈത്ത് പാർലമെൻറ് ധനകാര്യ സമിതിയുടെ പരിഗണനക്ക് വിട്ടു.
സൗദിയും യു.എ.ഇയും ജനുവരി ഒന്നുമുതൽ വാറ്റ് നടപ്പാക്കുന്നു. എന്നാൽ, കുവൈത്ത് 2018 അവസാനത്തോടെ മാത്രമേ വാറ്റ് ഏർപ്പെടുത്താനിടയുള്ളൂ. കുവൈത്തിന് നടപ്പാക്കണമെങ്കിൽ പാർലമെൻറിെൻറ അംഗീകാരം ലഭിക്കേണ്ടതുണ്ട്.നേരത്തേ ജി.സി.സി തലത്തിൽ മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിറകെ എം.പിമാർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.വിലക്കയറ്റത്തിന് ഇടയാക്കുന്ന നടപടിയാണിതെന്നും പൗരന്മാർക്ക് പ്രയാസത്തിനിടയാക്കുന്ന ഒരു നിർദേശവും അംഗീകരിക്കില്ലെന്നുമാണ് എം.പിമാർ വാദിച്ചത്. പുതിയ സാഹചര്യത്തിൽ പാർലമെൻറിെൻറ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മിക്ക ഉൽപന്നങ്ങൾക്കും അഞ്ചു ശതമാനം നികുതി ചുമത്തിയേക്കും. ലോകതലത്തിലെ നികുതി നിരക്കുമായി താരതമ്യം ചെയ്യുേമ്പാൾ ഇത് വളരെ കുറവാണ്.19 ശതമാനമാണ് ആഗോളാടിസ്ഥാനത്തിലെ ശരാശരി നികുതി നിരക്ക്.എല്ലാ ഉൽപന്നങ്ങളും സേവനങ്ങളും വാറ്റിൽ ഉൾപ്പെടുത്താനിടയില്ല. കുവൈത്ത് മുപ്പതോളം ഇനങ്ങളെ മൂല്യവർധിത നികുതിയിൽനിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്.അവശ്യഭക്ഷ്യവസ്തുക്കളും ആരോഗ്യ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചില സേവന ഇനങ്ങളുമാകും ഒഴിവാക്കപ്പെടുക.ഇലക്ട്രോണിക്സ്, സ്മാർട്ട് ഫോണുകൾ, കാറുകൾ, ആഭരണങ്ങൾ, ചിലതരം പാനീയങ്ങൾ, ധനകാര്യ അക്കൗണ്ടിങ് സേവനങ്ങൾ, നിയമ സേവനങ്ങൾ, വിനോദ സംവിധാനങ്ങൾ എന്നിവ നികുതി ഇൗടാക്കുന്നവയിൽ ഉൾപ്പെടുന്നു. വാറ്റ് നിലവിൽ വന്നാൽ ജി.സി.സി രാജ്യങ്ങൾക്ക് പ്രതിവർഷം 25 ബില്യൺ ഡോളർ വരുമാനമുണ്ടാകുമെന്നാണ് അന്തർദേശീയ ഏജൻസിയായ ഏണസ്റ്റ് ആൻഡ് യങ് നടത്തുന്ന പ്രവചനം.എണ്ണയിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ വരുമാന സ്രോതസ്സ് എന്ന നിലയിലാണ് വാറ്റ് ഏർപ്പെടുത്താൻ ജി.സി.സി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.