Posted On
date_range Updated On
date_range സഹേൽ ആപ്ലിക്കേഷനിൽ തവാസുലിന്റെ ട്രയൽ പതിപ്പ് പുറത്തിറക്കി
കുവൈത്ത് സിറ്റി: സർക്കാർ മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും സേവനങ്ങൾ, നിർദേശങ്ങൾ, അന്വേഷണങ്ങൾ, പരാതികൾ നൽകാൻ സഹേൽ ആപ്ലിക്കേഷനിൽ ലഭ്യമായ തവാസുൽ സംവിധാനത്തിന്റെ ട്രയൽ പതിപ്പ് പുറത്തിറക്കി. പ്രാദേശിക കാര്യ വിഭാഗം മേധാവിയും സർക്കാർ വക്താവുമായ അമീർ അൽ അജ്മിയാണ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്.
പൗരന്മാർക്കും താമസക്കാർക്കും നിർദേശങ്ങളും പരാതികളും നേരിട്ട് നേതാക്കൾക്ക് കൈമാറുന്നത് എളുപ്പമാക്കാൻ ഗവൺമെന്റ് ഇലക്ട്രോണിക് പരിവർത്തന പ്രക്രിയയിൽ തവാസുൽ സംഭാവന ചെയ്യുന്നതായും എക്സിലെ സെന്റർ ഫോർ ഗവൺമെന്റ് കമ്യൂണിക്കേഷന്റെ അക്കൗണ്ടിലെ പോസ്റ്റിൽ അൽ അജ്മി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.