Posted On
date_range Updated On
date_range ടി ഇൻതിസാർ അൽ ഷർറാഹ് ഇനി ഒാർമ
കുവൈത്ത് സിറ്റി: ലണ്ടനിൽ നിര്യാതയായി കുവൈത്തിലെ പ്രശസ്ത നടി ഇൻതിസാർ അൽ ഷർറാഹിെൻറ (58) മൃതദേഹം കുവൈത്തിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞയാഴ്ച ലണ്ടനിലെ ലൂയിസ്റ്റൺ ആശുപത്രിയിലായിരുന്നു അന്ത്യം.
സുലൈബീകാത്ത് ഖബർസ്ഥാനിൽ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. 1981ൽ ''ബൈ ബൈ ലണ്ടൻ'' എന്ന നാടകത്തിലൂടെയാണ് ഇവർ അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി നാടകം, സിനിമ, സീരിയൽ എന്നിവയിലൂടെ ജനപ്രീതിയും നിരൂപക പ്രശംസയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.