കുവൈത്ത് സിറ്റി: രണ്ട് സിറിയൻ സഹോദരങ്ങൾ 1970കളിൽ വ്യാജരേഖ ചമച്ച് കുവൈത്ത് പൗരത്വം നേടിയത് കണ്ടെത്തി. മരണപ്പെട്ട രണ്ട് കുവൈത്തി പൗരന്മാരുടെ ഫയലിലേക്ക് 10,000 ദീനാർ കൈക്കൂലി നൽകിയാണ് ഇവരുടെ പേര് ചേർത്തത്. അനധികൃതമായി നേടിയ കുവൈത്ത് പൗരത്വം ഉപയോഗിച്ച് സൗജന്യ വിദ്യാഭ്യാസം, ജോലി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇവർ നേടിയതായി അധികൃതർ പറഞ്ഞു.
തുടർന്ന് അവരുടെ കുടുംബവും ഇവിടെ ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങി. വ്യാജപൗരത്വം കണ്ടെത്താനുള്ള പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
സഹോദരരങ്ങളിലൊരാൾ അറസ്റ്റിലാവുകയും മറ്റെയാൾ രാജ്യം വിടുകയും ചെയ്തു. ഇവരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.