കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ സ്വദേശികളെ േപ്രാത്സാഹിപ്പിക്കുന്നത് തുടരുമെന്ന് സാമൂഹിക-തൊഴിൽകാര്യ മന്ത്രി ഹിന്ദ് അസ്സബീഹ്. തദ്ദേശീയരെ നിയമിക്കുന്നതിെൻറ തോത് അനുസരിച്ച് സ്വകാര്യ മേഖലക്ക് ആനുകൂല്യങ്ങൾ തുടർന്നും നൽകുമെന്നും അതിൽ കുറവുവരുത്തില്ലെന്നും അവർ വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിൽ കഴിഞ്ഞദിവസം നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് നൽകുന്ന സഹായം കുറക്കുകയോ റദ്ദാക്കുകയോ ചെയ്യില്ല.
ഇത്തരത്തിൽ ഒരു നിർദേശമോ പഠനമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സ്വദേശികളുടെ പേരുകൾ ചേർത്ത് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കമ്പനികളിൽ പേരുള്ള സ്വദേശികളെ പബ്ലിക് ഇൻഷുറൻസ് ഡിപ്പാർട്ട്മെൻറിൽ രജിസ്റ്റർ ചെയ്യിപ്പിക്കാൻ തൊഴിലുടമയെ നിർബന്ധിപ്പിക്കും.
ഇത് തൊഴിലാളിയുടെയും തൊഴിലുടമയുടെയും സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കാൻ ഇടയാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
അതിനിടെ, കുവൈത്തിലെ സന്നദ്ധ പ്രവർത്തനങ്ങൾ മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ചെറുതും വലുതുമായി 150 ലേറെ സന്നദ്ധ സംഘടനകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളാണ് ഇവയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.