ഡോ. മുഹമ്മദ് അഷൂർ
കുവൈത്ത് സിറ്റി: പ്രമുഖ ആരോഗ്യസേവനദാതാക്കളായ മെട്രോ മെഡിക്കൽ കെയർ, ഫർവാനിയ ജനറൽ സർജറി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറൽ സർജറി സ്പെഷലിസ്റ്റ് ഡോ. മുഹമ്മദ് അഷൂർ സേവനമാരംഭിച്ചു. ജനറൽ സർജറിയിലും ലാപറോസ്കോപിക് ശസ്ത്രക്രിയകളിലും ദീർഘകാല പരിചയമുള്ള വ്യക്തിയാണ് ഡോ. മുഹമ്മദ് അഷൂർ.
ചെറിയതും വലുതുമായ ശസ്ത്രക്രിയകൾ, മുറിവുകൾക്ക് തുന്നൽ, ആബ്സസുകൾ തുറന്ന് ചികിത്സിക്കൽ, സെബേഷ്യസ് സിസ്റ്റുകൾ, ലിപോമ, സ്കിൻ ടാഗുകൾ, ഇൻഗ്രോൺ ടോ-നെയിൽ തുടങ്ങിയവ നീക്കൽ എന്നിവയും ഇദ്ദേഹത്തിന്റെ സേവന പരിധിയിൽ ഉൾപ്പെടുന്നു.
ഹെർണിയ ശസ്ത്രക്രിയകൾ, ലാപറോസ്കോപിക് ഗാൾബ്ലാഡർ ശസ്ത്രക്രിയ, മൂലക്കുരു, അനൽ ഫിഷർ, അനൽ ഫിസ്റ്റുല ചികിത്സ, ബെനൈൻ ബ്രെസ്റ്റ് ലംപുകൾ, ലിംഫ് നോഡുകൾ, പൈലോണൈഡൽ സൈനസ് എന്നിവ നീക്കം ചെയ്യൽ എന്നിവയിലും ഡോ. മുഹമ്മദ് അഷൂർ വിദഗ്ധനാണ്.
ഡോ. മുഹമ്മദ് അഷൂരിന്റെ സേവനം മെട്രോ മെഡിക്കൽ കെയർ ഫർവാനിയയുടെ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മെട്രോ മാനേജ്മെന്റ് വ്യക്തമാക്കി.
ഡയബറ്റിക് ഫുട്ട് രോഗികൾക്ക് എല്ലാ ഘട്ടങ്ങളിലുമുള്ള സമഗ്ര പരിചരണവും പെരിഫറൽ ന്യൂറോപതി മൂലം ഉണ്ടാകുന്ന കാൽവേദന, മരവിപ്പ് എന്നിവക്കുള്ള ആധുനിക ചികിത്സയും ഫിസിയോതെറപ്പി വിഭാഗത്തിന്റെ പിന്തുണയോടെ ലഭ്യമാക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു.
ക്രോണിക് വൂണ്ടുകൾ, പ്രഷർ അൾസറുകൾ, പൊള്ളൽ, ശസ്ത്രക്രിയാനന്തര മുറിവുകൾ എന്നിവയുടെ ചികിത്സയും ലഭ്യമാണ്. അമിതവണ്ണ നിയന്ത്രണത്തിനായി സ്മാർട്ട് ക്യാപ്സ്യൂൾ (ബലൂൺ) പ്രൊസീജ്യർ, ഓസെംപിക്, വെയ്റ്റ് ലോസ് ഇഞ്ചക്ഷനുകൾ ഉൾപ്പെടുന്ന സമഗ്ര ചികിത്സാപദ്ധതികളും മെട്രോ മെഡിക്കൽ കെയർ ഫർവാനിയയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.