കുവൈത്ത് സിറ്റി: എണ്ണ വിപണിയുടെ സ്ഥിരത വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ ഉറച്ച പിന്തുണ വ്യക്തമാക്കി എണ്ണ മന്ത്രി താരിഖ് സുലൈമാൻ അൽ റൂമി. വിപണി സന്തുലിതാവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ഊർജ വിതരണം സുരക്ഷിതമാക്കുന്നതിനുമുള്ള സഹകരണ നയത്തെ പിന്തുണക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
വെർച്വലായി നടന്ന ഒപെക് പ്ലസ് സംയുക്ത മന്ത്രിതല നിരീക്ഷണ സമിതി, ഒപെക് പ്ലസ് മന്ത്രിതല യോഗം, ഒപെക് മന്ത്രിതല സമ്മേളനം എന്നിവയിലാണ് മന്ത്രിയുടെ പരാമർശം.ആഗോള വിപണിയിൽ വർധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിൽ നിർണായകമായ സമയത്താണ് ഈ യോഗങ്ങൾ നടക്കുന്നത്.ഈ ഘട്ടത്തിൽ രാജ്യങ്ങൾക്കിടയിൽ ഏകോപനവും ആഗോള എണ്ണ വിപണി സ്ഥിരതയെ പിന്തുണക്കുന്നതിനുള്ള തീരുമാനങ്ങൾ നടപ്പാക്കലും ആവശ്യമാണെന്ന് മന്ത്രി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.