കുവൈത്ത് സിറ്റി: ആയുധങ്ങളുമായി സൂപ്പർമാർക്കറ്റിലെത്തി കവർച്ച നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി ഫഹാഹീലിൽ വിദേശികൾ നടത്തുന്ന സൂപ്പർമാർക്കറ്റിലാണ് മൂന്നംഗ സ്വദേശി സംഘം ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തിയത്. ജീവനക്കാരുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പണം കവരാൻ സാധിക്കാത്തതിനാൽ കടയിൽനിന്ന് സാധനങ്ങൾ കവർന്ന് ഓടിപ്പോവുകയായിരുന്നു. സാഹചര്യ തെളിവുകളോടെ ഉടമ നൽകിയ പരാതിയെ തുടർന്ന് വൈകാതെ ഇവരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ മറ്റു രണ്ടു പ്രതികളെയും ആയുധങ്ങളും കണ്ടെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.