ഓർത്തഡോക്സ് സൺഡേ സ്കൂൾ വാർഷിക കോൺഫറൻസ് ഡോ. എബ്രഹാം മോർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഓർത്തഡോക്സ് സൺഡേ സ്കൂൾ കുവൈത്ത് വാർഷിക കോൺഫറൻസ് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ നടന്നു. സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെയും സെൻറ് സ്റ്റീഫൻസ് സൺഡേ സ്കൂളിന്റെയും നേതൃത്വത്തിലാണ് കുവൈത്തിലെ നാല് ഇടവകകളിലെ സൺഡേ സ്കൂൾ അധ്യാപകരുടെ വാർഷിക കോൺഫറൻസ് നടത്തിയത്. ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മോർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജിനീഷ് ഫിലിപ് സ്വാഗതം പറഞ്ഞു. സൺഡേ സ്കൂൾ ഡിജിറ്റലൈസേഷൻ ഡയറക്ടർ കുര്യൻ വർഗീസ്, സെൻറ് ഗ്രിഗോറിയോസ് വേദമഹാ വിദ്യാലയ ഹെഡ്മാസ്റ്റർ ഷിബു അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു.
സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത അധ്യാപകർക്കായി ക്ലാസുകൾ നയിച്ചു. വിവിധ ഓർത്തഡോക്സ് സൺഡേ സ്കൂൾ ഭാരവാഹികളും അധ്യാപകരും പങ്കെടുത്തു. സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക ട്രസ്റ്റി ബിനോയ് ജോൺ, സെക്രെട്ടറി ജിനു തോമസ്, സൺഡേ സ്കൂൾ സെക്രട്ടറി റിനു തോമസ്, അനിൽ എബ്രഹാം, ബോബൻ, സൈനി ബിനു എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.