കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാണെന്നും എന്നാൽ, സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ ജാഗ്രത വെടിയരുതെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചത് പരിധിയിൽ കവിഞ്ഞ് ആശങ്കപ്പെടുത്തുന്നില്ല. പരിശോധനനിരക്ക് വർധിപ്പിച്ചത് ഇതിനൊരു കാരണമാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും മരണനിരക്കും കുറഞ്ഞത് ആശ്വാസമാണ്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രണ്ട് കുവൈത്തി സ്ത്രീകളിൽ കണ്ടെത്തിയതും പൊതുജനങ്ങൾ ഭയക്കേണ്ട കാര്യമില്ല.
വിമാനത്താവളത്തിൽ തന്നെ ഇവർക്ക് പരിശോധന നടത്തി കോവിഡ് സ്ഥിരീകരിക്കുകയും ക്വാറൻറീനിലേക്ക് മാറ്റി ജനിതക പരിശോധന നടത്തുകയും ചെയ്താണ് വൈറസ് വകഭേദമാണെന്ന് തിരിച്ചറിഞ്ഞത്. ജനിതകമാറ്റം സംഭവിച്ച വൈറസിെൻറ വ്യാപനം രാജ്യത്ത് സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. വിമാനത്താവളത്തിലും കര അതിർത്തികളിലും എത്തുന്ന എല്ലാവർക്കും പി.സി.ആർ പരിശോധന നടത്തി പരമാവധി മുൻകരുതൽ നടപടികൾ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങളും ക്വാറൻറീൻ വ്യവസ്ഥകളും പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തരുതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.