Posted On
date_range Updated On
date_range സ്റ്റുഡന്റ്സ് ഇന്ത്യ ‘ടാലെന്റീൻ- 2024’ വെള്ളിയാഴ്ച വഫ്രയിൽ
കുവൈത്ത് സിറ്റി: കെ.ഐ.ജിയുടെ വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റസ് ഇന്ത്യ വിദ്യർഥികളുടെ സമഗ്രമായ മികവ് ലക്ഷ്യമിട്ട് ‘ടാലെന്റീൻ- 2024’ എന്നപേരിൽ പ്രത്യേക സംഗമം സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ടാലെന്റീൻ- 2024’ വെള്ളിയാഴ്ച വഫ്രയിൽ നടക്കും.
രാവിലെ എട്ടു മുതൽ വൈകീട്ട് എട്ടുവരെയുള്ള പ്രോഗ്രാമിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ ഡെപ്യൂട്ടി റെക്ടർ ഡോ. നഹാസ് മാള മുഖ്യാതിഥിയായി പങ്കെടുക്കും. നാട്ടിലെയും കുവൈത്തിലെയും വ്യത്യസ്ത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ കൈകാര്യം ചെയ്യുന്ന സെഷനുകളും ഉണ്ടാകും. വിവരങ്ങൾക്ക് 97322896,97891779,65580764.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.