സ്റ്റുഡൻസ് ഇന്ത്യ സാൽമിയ ഏരിയ യാത്രയയപ്പ് യോഗത്തിൽ എൽ.വി. നഈം സംസാരിക്കുന്നു

സ്റ്റുഡൻസ് ഇന്ത്യ സാൽമിയ ഏരിയ യാത്രയയപ്പ്

കുവൈത്ത് സിറ്റി: സ്റ്റുഡൻസ് ഇന്ത്യ സാൽമിയ ഏരിയയിൽ നിന്ന് ഉപരി പഠനാർത്ഥം നാട്ടിലേക്ക് തിരിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നടത്തി. ചടങ്ങിൽ പ്രസിഡണ്ട് അമീൻ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് യാസീൻ നിസാർ ഖിറാഅത്ത് നടത്തി. സെക്രട്ടറി ആത്തിഫ് അസ്‌ലം സ്വാഗതം പറഞ്ഞു. കെ.ഐ.ജി സാൽമിയ ഏരിയ വൈസ് പ്രസിഡണ്ട് താജുദ്ധീൻ യോഗം ഉദ്ഘാടനം ചെയ്തു.

‘കുട്ടികളോട്’ എന്ന തലകെട്ടിൽ സ്റ്റുഡൻസ് ഇന്ത്യ കേന്ദ്ര കമ്മറ്റി അംഗം എൽ.വി. നഈം കുട്ടികളുമായി സംവദിച്ചു. ഇബ്രാഹിം നബിയുടെയും കുടുംബത്തിൻ്റെയും ജീവിത ചരിത്രത്തിലൂടെയും ആനുകാലിക സംഭവങ്ങളിലൂടെയും തങ്ങൾക്കുണ്ടാവേണ്ട അർപ്പണബോധത്തെ കുറിചുള്ള അദ്ധേഹത്തിൻ്റെ ചെറുവിവരണം ശ്രദ്ധേയമായി. കെ.ഐ.ജി വൈസ് പ്രസിഡണ്ട് അമീർ കാരണത്ത് 'സംഘടനക്കുള്ള പ്രാധാന്യ'ത്തെ കുറിച്ച് ഓർമ്മപ്പെടുത്തി.

സ്റ്റുഡൻസ് ഇന്ത്യ യൂണിറ്റ് കോർഡിനേറ്റർ ഷഫീഖ് ബാവ ഗാനം ആലപിച്ചു. സ്റ്റുഡൻസ് ഇന്ത്യ കേന്ദ്രകോർഡിനേറ്റർ നിസാർ കെ റഷീദ് ഉദ്ബോധനം നിർവ്വഹിച്ചു. കെ ഐ ജി സാൽമിയ ഏരിയ സമിതി അംഗങ്ങളായ റിഷ്ദിൻ അമീർ,സഫ്വാൻ നിസ്താർ,ആസിഫ് പാലക്കൽ , സെക്രട്ടറി ആസിഫ് ഖാലിദ്, അമീർ കാരണത്ത്, താജുദ്ധീൻ, എൽ.വി നഈം, നിസാർ കെ റഷീദ്, എം.പി.നജീബ് എന്നിവർ മൊമെന്റോ വിതരണം ചെയ്തു. കേന്ദ്ര അസിസ്റ്റൻഡ് സെക്രട്ടറി അമാൻ ആസിഫ് നന്ദി പറഞ്ഞു.

Tags:    
News Summary - Students India Salmiya Area Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.