കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിക്കെതിരെ ശക്തമായ നടപടി തുടരുന്നു. മേയ് മാസത്തിൽ മയക്കുമരുന്ന് കൈവശം വച്ചതിനും ലഹരി കൈവശംവെച്ചതിനും 112 പേരെ റെസ്ക്യൂ പട്രോളിംഗ് അറസ്റ്റ് ചെയ്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കിയ കർശന പരിശോധന, സുരക്ഷ പട്രോളിംഗ് എന്നിവ വഴിയാണ് ഇത്രയും പേരെ പിടികൂടിയത്. അറസ്റ്റിലായ എല്ലാവരെയും ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റിലേക്ക് (ഡി.സി.ജി.ഡി) കൈമാറിയതായി സുരക്ഷ വൃത്തങ്ങൾ വ്യക്തമാക്കിയതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
വിവിധ കേസുകളിൽ തിരയുന്ന വ്യക്തികളെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപനക്കാരെയും അറസ്റ്റ് ചെയ്യുന്നതിനായി സുരക്ഷ പരിശോധന തുടരും. വേനൽക്കാലത്ത് രാജ്യത്തുടനീളം റെസ്ക്യൂ പട്രോളിംഗ് സുരക്ഷ കാമ്പയിനുകൾ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.