കുവൈത്ത് സിറ്റി: എണ്ണയുൽപാദന മേഖലയിൽ നിയമനം ആവശ്യപ്പെട്ട് ബിരുദം കഴിഞ്ഞ് പുറത് തിറങ്ങിയ കുവൈത്തി പെട്രോകെമിക്കൽ എൻജിനീയർമാർ സമരം നടത്തി. സിറ്റിയിലെ ഇറാദ സ് ക്വയറിൽ നടന്ന സമരത്തിൽ സിവിൽ സർവിസ് കമീഷനിൽ ജോലിക്കായി അപേക്ഷ നൽകി കാത്തിരിക ്കുന്ന യുവതീ-യുവാക്കളാണ് പങ്കെടുത്തത്.
തങ്ങളിൽ ചിലർ നാലുവർഷമായി ഉദ്യോഗം പ്രതീക്ഷിച്ചിരിക്കുകയാണെന്നാണ് ഇവരുടെ പരിഭവം. സർക്കാർ സംവിധാനങ്ങളും എൻജിനീയറിങ് സൊസൈറ്റിയും തങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
തൊഴിൽരഹിതനായിരിക്കുകയെന്നത് ബിരുദധാരികളെ സംബന്ധിച്ചിടത്തോളം മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് കാരണമാകും. എണ്ണ മേഖലയിലെ തന്ത്രപരമായ സ്ഥാനങ്ങളിൽ വിദേശികൾ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ തങ്ങളുടെ നിയമനം വൈകുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.