സുരക്ഷ പരിശോധനയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ
കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷ പരിശോധന ശക്തമാക്കി. അഹമ്മദി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് വിഭാഗവും റസിഡൻസി അഫയേഴ്സും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീമും കോസ്റ്റ് ഗാർഡ്, മുനിസിപ്പാലിറ്റി എന്നിവും സംയുക്തമായാണ് പരിശോധന നടത്തിയത്.
സബാഹ് അഹമ്മദ് സീ സിറ്റി, ഖൈറാന്‍ എന്നിവടങ്ങളിലെ വാണിജ്യ കോംപ്ലക്സുകളിലും ചാലറ്റുകളിലും നടന്ന പരിശോധനയില്‍ 93 ട്രാഫിക്, 18 പാരിസ്ഥിതിക നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തി. പൊതുശുചിത്വ ചട്ടങ്ങൾ പാലിക്കാത്തതിന് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ മുനിസിപ്പാലിറ്റി നടപടികള്‍ സ്വീകരിച്ചു. നിയമങ്ങള്‍ പാലിക്കാത്ത മറൈൻ കപ്പലുകൾക്ക് കോസ്റ്റ് ഗാർഡ് നോട്ടീസുകള്‍ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.