സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റ്റു​ന്നു

സെന്റ് സ്റ്റീഫൻസ് ഇടവക പെരുന്നാൾ കൊടിയേറി

കുവൈത്ത് സിറ്റി: പരിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമത്തിൽ കുവൈത്തിൽ സ്ഥാപിതമായ ഏക ദേവാലയമായ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ഓർമപ്പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനക്കുശേഷം ഇടവക വികാരി ഫാ. ജോൺ ജേക്കബാണ് കൊടിയേറ്റ് നടത്തിയത്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കും. വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷക്ക് കൺവെൻഷൻ പ്രസംഗകൻ ഫാ. ടൈറ്റസ് ജോൺ തലവൂർ നേതൃത്വം നൽകും.

13ന് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടക്കും. 14ന് വിശുദ്ധ കുർബാനക്ക് ശേഷം കൊടിയിറക്ക് നടക്കുന്നതോടെ പെരുന്നാൾ സമാപിക്കും. ഇടവക വികാരി റവ. ഫാ. ജോൺ ജേക്കബ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ ക്രമീകരണങ്ങൾ നടന്നുവരുന്നു.

Tags:    
News Summary - St. Stephen's parish celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.