സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ

സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

സെന്റ് സ്റ്റീഫൻസ് ഒ.സി.വൈ.എം രക്തദാന ക്യാമ്പ് നടത്തി

കുവൈത്ത് സിറ്റി: സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ ഇടവകാംഗങ്ങളും സന്നദ്ധ പ്രവർത്തകരും രക്തം ദാനം ചെയ്തു. ഇടവക വികാരി ഫാ. ജെഫിൻ വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഇടവക സെക്രട്ടറി അനിൽ എബ്രഹാം, ബി.​ഡി.കെ കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം, മനോജ് മാവേലിക്കര എന്നിവർ സംസാരിച്ചു.

സെന്റ് സ്റ്റീഫൻസ് ഒ.സി.വൈ.എം സെക്രട്ടറി അനി ബിനു, ട്രഷർ ജോൺ കെ. തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രക്തദാന ക്യാമ്പുകളോ ബോധവത്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിനെ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - സെന്റ് സ്റ്റീഫൻസ് ഒ.സി.വൈ.എം രക്തദാന ക്യാമ്പ് നടത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.