മെഡക്സ് മെഡിക്കല്‍ കെയറിൽ ഇന്‍ഷുറന്‍സ് രോഗികള്‍ക്ക് പ്രത്യേക കൗണ്ടര്‍ ഉദ്ഘാടന
ഭാഗമായി പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി കേക്ക് മുറിക്കുന്നു
മെഡക്സ് മെഡിക്കല്‍ കെയറിൽ ഇന്‍ഷുറന്‍സ് രോഗികള്‍ക്ക് പ്രത്യേക കൗണ്ടര്‍
കുവൈത്ത് സിറ്റി: മെഡക്സ് മെഡിക്കല്‍ കെയര്‍ ഫഹാഹീലിൽ സേവനങ്ങൾക്ക് ഇനി വേഗം കൂടും. ഇന്‍ഷുറന്‍സ് രോഗികള്‍ക്ക് മാത്രമായി ക്ലിനിക്കിൽ പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചു.
ഇതോടെ എളുപ്പത്തില്‍ രോഗികള്‍ക്ക് ഡോക്ടര്‍ കൺസൽട്ടേഷൻ സാധ്യമാകും. രജിസ്ട്രേഷൻ, മറ്റു നടപടിക്രമങ്ങൾ എന്നിവക്കും വേഗം കൂടും. ക്ലിനിക്കുകളില്‍ ഇന്‍ഷുറന്‍സ് രോഗികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമായാണ് പുതിയ സേവനം ആരംഭിക്കുന്നതെന്ന് മെഡക്സ് മെഡിക്കല്‍ കെയര്‍ പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി അറിയിച്ചു. പുതിയ കൗണ്ടർ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
കുവൈത്ത് ദേശീയദിനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകൾ മെഡക്സ് മെഡിക്കല്‍ കെയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 28 വരെ ഡോക്ടര്‍ പരിശോധനകള്‍ക്ക് അമ്പതു ശതമാനവും ഫുള്‍ ബോഡി ചെക്കപ്പിന് 12 ദീനാറും അടങ്ങിയ നിരവധി പ്രത്യേക പാക്കേജുകള്‍ ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അറിയിച്ചു.
കൂടാതെ, നേരത്തേയുള്ള വിവിധ സേവനങ്ങളും ക്ലിനിക്കിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.