കുവൈത്ത് സിറ്റി: പ്രളയം സംഹാര താണ്ഡവമാടിയപ്പോൾ കൂടപ്പിറപ്പുകളെ രക്ഷിക്കാൻ കടലോളം സ്നേഹം കൊണ്ട് വിദൂരതയിലേക്ക് പോയി രക്ഷാപ്രവർത്തനങ്ങൾ നടത്തിയവരെ തൃശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിൽനിന്നുള്ള കുവൈത്തിലെ പ്രവാസി കൂട്ടായ്മയായ സ്പർശം കുവൈത്ത് ആദരിച്ചു. കടപ്പുറം കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് മൂക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു.
കോസ്റ്റൽ പൊലീസ് എസ്.െഎ കെ.ജെ. പോൾസൻ സമ്മാനദാനം നടത്തി. 150ഒാളം കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ. അഷ്ക്കർ അലി, ഷാലിമ സുബൈർ, ശ്രീബ രതീഷ്, ഷൈല മുഹമ്മദ്, സ്പർശം ഭാരവാഹികളായ വി.കെ. സിറാജ്, വി.എസ്. കബീർ, കെ.പി. മുഹമ്മദ് കുട്ടി, അബ്ദുൽ കലാം ചോപ്പൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.