സ്പ​ന്ദ​നം കു​വൈ​ത്ത് ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷം മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ്പന്ദനം കുവൈത്ത് ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം

കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ മെഗാഷോ 2023 ‘നക്ഷത്രനിലാവ്’ ക്രിസ്മസ്-ന്യൂ ഇയർ പ്രോഗ്രാം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു.

സാമൂഹികപ്രവർത്തകരായ മനോജ് മാവേലിക്കര, മുബാറക് കബ്രാത്ത്, സത്താർ കുന്നിൽ, പി.എം. നായർ, ചെസ്സിൽ രാമപുരം, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. സംഘടന ഭാരവാഹികളായ ഷൈനി, സജി മാത്യു, സംഗീത, സുനിത തുടങ്ങിയവർ സംസാരിച്ചു.

ഒപ്പന, കോൽക്കളി, ഡാൻസ് തുടങ്ങി വിവിധയിനം കലാപരിപാടികളും പാണ്ഡവാസ് കൊച്ചിയും പൊലിക കുവൈത്തും ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി. എക്സിക്യൂട്ടിവ് അംഗങ്ങളായ മുബീർ, സക്കീർ, അനു ഡേവിസ്, ഹനീഫ, എ.കെ. ഹുസൈൻ, ജോൺ മാത്യു, സൂസൻ, ജമീല, അസ്മ, പ്രിയ, മായ, ശരത്ത്, സുലേഖ, സീന, പ്രദീപ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - Spandanam Kuwait Christmas-New Year celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.