സൗഹൃദ വേദി ഫഹാഹീൽ ഏരിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ ടി.എൻ. പ്രതാപൻ എം.പി സംസാരിക്കുന്നു
സൗഹൃദ വേദി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഫഹാഹീൽ: സൗഹൃദ വേദി ഫഹാഹീൽ ഏരിയ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് 'ഇന്ത്യ - ജനാധിപത്യം മതേതരത്വം' എന്ന തലക്കെട്ടിൽ സംഗമം നടത്തി. കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡൻറ് സാബിക് യൂസുഫ് അധ്യക്ഷത വഹിച്ചു. തൃശൂർ എം.പി. ടി.എൻ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി.
ഒരുപാട് വൈവിധ്യങ്ങൾ ഉള്ള വിവിധ മതങ്ങളും ജാതികളും ഉപജാതികളും വ്യത്യസ്ത ഭാഷകളും ഉൾക്കൊള്ളുന്ന നമ്മുടെ ഭാരതത്തെ ഒന്നിച്ചു കോർത്തിണക്കി കൊണ്ടുപോകാൻ പാകത്തിലാണ് ഭരണഘടന തയാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വർത്തമാന കാലത്ത് നമ്മുടെ നാട് വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഭരണകൂടങ്ങൾ തന്നെ മതേതരത്വവും ജനാധിപത്യവും തകർത്ത് ഏകശിലാ ഭരണം നടപ്പാക്കാൻ മുന്നിട്ടിറങ്ങുകയാണ്. മതേതരത്വവും ജനാധിപത്യവും കാത്തുസംരക്ഷിക്കേണ്ടത് ഓരോ പൗരെൻറയും കടമയാണെന്ന് അദ്ദേഹം ഉണർത്തി.
നാടക സംവിധായകൻ ഷെമേജ്കുമാർ, സൗഹൃദവേദി ഫഹാഹീൽ പ്രസിഡൻറ് സജിത്ത് ബാബു, സാമൂഹിക പ്രവർത്തകൻ അനിയൻ കുഞ്ഞ് പാപ്പച്ചൻ എന്നിവർ സംസാരിച്ചു. കെ.ഐ.ജി വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ സമാപന പ്രസംഗം നടത്തി.
രോഹിത് ശ്യാം ദേശഭക്തി ഗാനവും ഗഫൂർ എം.കെ. കവിതയും ആലപിച്ചു. സൗഹൃദ വേദി കൺവീനർ യൂനുസ് കനോത്ത് സ്വാഗതവും കെ.െഎ.ജി ഫഹാഹീൽ ഏരിയ സെക്രട്ടറി ഫൈസൽ അബ്ദുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.