Posted On
date_range Updated On
date_range സമൂഹമാധ്യമ വാര്‍ത്ത വ്യാജം
കുവൈത്ത് സിറ്റി: അർമീനിയയിൽ തടവിലായ കുവൈത്ത് പൗരനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അർമീനിയയിലെ കുവൈത്ത് എംബസി അറിയിച്ചു.
വിവരം അറിഞ്ഞതു മുതല്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കുന്നതായും കുവൈത്ത് എംബസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അധികൃതര്‍ക്കെതിരെ ആരോപണവുമായി അഭിഭാഷകൻ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. വസ്തുതകൾ വളച്ചൊടിക്കുന്ന രീതിയിലുള്ള ഇത്തരം വാര്‍ത്തകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.