Posted On
date_range Updated On
date_range ആശുപത്രികളിലും ക്ലിനിക്കുകളിലും പുകവലിക്ക് നിരോധനം
കുവൈത്ത് സിറ്റി: ആശുപത്രികളും ക്ലിനിക്കുകളും അടക്കം ആരോഗ്യമന്ത്രാലയത്തിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലും പുകവലിക്കുന്നതിന് വിലക്കേർപ്പെടുത്തി. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മന്ത്രാലയവുമായി ബന്ധപ്പെട്ട മുഴുവൻ ഓഫിസുകളിൽനിന്നും സിഗരറ്റ് കുറ്റികൾ നിക്ഷേപിക്കുന്ന പാത്രങ്ങൾ എടുത്തുമാറ്റാനുള്ള സർക്കുലറും ഇതോടൊപ്പം നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അണ്ടർ സെക്രട്ടറി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.