കുവൈത്ത് സിറ്റി: മഹ്ബൂല മെട്രോ സൂപ്പർ മെഡിക്കൽ കെയറിൽ മികച്ച ചികിൽ ഒരുക്കി ഡെന്റൽ വിഭാഗം. ആധുനിക സാങ്കേതികവിദ്യയും രോഗികേന്ദ്രിത സമീപനവും ചേർന്ന ദന്തപരിചരണ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പല്ലുവേദന, ദന്തക്ഷയം, മോണരോഗങ്ങൾ, പല്ലുകളുടെ അണുബാധ, സെൻസിറ്റിവിറ്റി തുടങ്ങി നിരവധി ദന്തരോഗങ്ങൾക്ക് ഇവിടെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
ഡോ.അനുഭവ് റോയി
കൂടാതെ സ്കെയിലിംഗ്, ഫില്ലിംഗ്, റൂട്ട് കനാൽ ട്രീറ്റ്മെന്റ്, പല്ല് നീക്കംചെയ്യൽ, ക്രൗൺ ആൻഡ് ബ്രിഡ്ജ്, കോസ്മെറ്റിക് ഡെന്റിസ്ട്രി എന്നിവയും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കൃത്യതയോടെ നടത്തപ്പെടുന്നു. രോഗികളുടെ ഭയം അകറ്റി ആശ്വാസകരമായ ചികിത്സാ അനുഭവം നൽകുക എന്നതാണ് മെട്രോ ഡെന്റൽ വിഭാഗത്തിന്റെ പ്രധാന സവിശേഷത. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ വിഭാഗം രോഗികൾക്കും സൗഹൃദപരവും സുരക്ഷിതവുമായ അന്തരീക്ഷത്തിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഡെന്റൽ വിദഗ്ധനായ ഡോ.അനുഭവ് റോയിയുടെ നേതൃത്വത്തിലാണ് ഡെന്റൽ വിഭാഗം. ദന്തചികിത്സാരംഗത്തെ ദീർഘകാല പരിചയസമ്പത്തും രോഗിയുടെ അവസ്ഥ കൃത്യമായി വിലയിരുത്തി അനുയോജ്യമായ ചികിത്സ ഉറപ്പാക്കുന്നതും ഡോ.അനുഭവ് റോയിയുടെ മികവാണ്.
ഒരു ദീനാറിന് കൺസൽറ്റേഷനും ദന്ത വിഭാഗത്തിൽ 25 ശതമാനം പ്രത്യേക ഇളവും ലഭ്യമാക്കിയിട്ടുണ്ട്. ഡെന്റൽ വിഭാഗത്തിനൊപ്പം ഒഫ്താൽമോളജി, പീഡിയാട്രിക്സ്, ഇൻറേണൽ മെഡിസിൻ, ഗൈനക്കോളജി , ജനറൽ മെഡിസിൻ വിഭാഗങ്ങളും പ്രവർത്തിക്കുന്നതിനാൽ രോഗികൾക്ക് സമഗ്ര ആരോഗ്യപരിചരണം മെട്രോ സൂപ്പർ മെഡിക്കൽ കെയറിൽ എളുപ്പത്തിൽ ലഭ്യമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.