കുവൈത്ത് സിറ്റി: തായ്ലൻഡിൽ നടക്കുന്ന ഏഷ്യൻ സ്കേറ്റിങ് ടൂർണമെൻറിൽ കുവൈത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. ടൂർണമെൻറിെൻറ രണ്ടാം ദിവസം നാല് സ്വർണവും ഒരു വെള്ളിയും നേടിയാണ് കുവൈത്ത് കരുത്തറിയിച്ചത്. ഡ്രാമ വിഭാഗത്തിൽ തലാ അൽ ഖജ്രി, ബീറ്റ വിഭാഗത്തിൽ തൈബ അൽ അത്വാൻ, ഗാമ വിഭാഗത്തിൽ അൽജൂബ് അൽ ഖജ്രി, ഫാത്തിമ അൽ യൂസുഫ് എന്നിവർ സ്വർണം നേടിയപ്പോൾ സോളോ വിഭാഗത്തിൽ ഫുതൂൻ അൽ അത്വാൻ വെള്ളിമെഡൽ നേടി. കൂട്ടായ്മയുടെയും കഠിനാധ്വാനത്തിെൻറയും ഫലമാണ് ലഭിച്ചതെന്ന് കുവൈത്ത് വിൻറർ ഗെയിംസ് ക്ലബ് മേധാവി സാലിം അൽ അജ്മി പറഞ്ഞു. ആദ്യദിനത്തിൽ രണ്ട് സ്വർണവും രണ്ടു വെള്ളിയും രണ്ട് വെങ്കലവുമാണ് കുവൈത്ത് താരങ്ങൾ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.