Posted On
date_range Updated On
date_range ആടുകളെ മോഷ്ടിച്ച ആറു പേർ പിടിയിൽ
കുവൈത്ത് സിറ്റി: ആടുകളെ മോഷ്ടിച്ച കേസിൽ ആറു പേരെ ക്രിമിനൽ അന്വേഷണ സംഘം അറസ്റ്റുചെയ്തു. അബ്ദാലിയിൽ നിന്ന് ആടുകളെ മോഷ്ടിച്ച് ചന്തകളിൽ വിൽക്കുകയായിരുന്നു സംഘത്തിന്റെ പതിവ്. നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് രണ്ടു കേസുകളിലായി പ്രതികൾ പിടിയിലായത്. ജഹ്റ ഗവർണറേറ്റ് അന്വേഷണ വകുപ്പാണ് ഇവരെ പിടികൂടിയത്. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.