കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ ഭാഗമായ സാമ്പത്തിക ഞെരുക്കത്തിെൻറ പശ്ചാത്തലത്തിൽ കുവൈത്തിൽ ആറുമാസത്തേക്ക് വാടക 60 ശതമാനം കുറക്കണമെന്ന നിർദേശവുമായി പാർലമെൻറ് അംഗങ്ങൾ. സഫ അൽ ഹാഷിം, നാസർ അൽ ദൂസരി, ഖാലിദ് അൽ ശത്തി, അഹ്മദ് അൽ ഫാദിൽ, ഖലഫ് അൽ ദുമൈതിർ എന്നീ എം.പിമാരാണ് കരടുനിർദേശം സമർപ്പിച്ചത്.
കോവിഡ് പ്രതിരോധത്തിനായി വിപണി അടച്ചതും മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും നിരവധി പേരുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. വിപണിയും തൊഴിലും സജീവമാവാൻ ഇനിയും മാസങ്ങൾ എടുക്കും. അതുകൊണ്ട് ആറുമാസത്തെ വാടകയിളവ് അനുവദിക്കണം.
വാടക കൊടുക്കാൻ ഇല്ലാത്തതിെൻറ പേരിൽ താമസക്കാരെ ഇൗ പ്രതിസന്ധി ഘട്ടത്തിൽ ഇറക്കിവിടാൻ അനുവദിക്കരുത്. മുൻകൂട്ടി വാടക അടച്ചവർക്ക് എത്രകാലത്തേക്കാണോ അടച്ചത് അത്രയും കാലം പിന്നീട് ഇളവ് അനുവദിക്കണം. വാടക കുറച്ചുനൽകണമെന്ന ആവശ്യം പരിഗണിക്കാനായി മാത്രം കോടതിയിൽ പ്രത്യേക വകുപ്പ് സ്ഥാപിക്കണം തുടങ്ങിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് കരടുനിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.