മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, ശൈഖ് അസം മുബാറക് അൽ നാസ്സർ അസ്സബാഹ്, പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ,

തോമസ് കെ.തോമസ് എം.എൽ.എ

നിസ്വാർഥ സേവനത്തിന്റെ ഒരു ദശകം; ചരിത്രമായി മെട്രോ മെഡിക്കൽ ഗ്രൂപ് പത്താം വാർഷിക സമാപനാഘോഷം

കുവൈത്ത് സിറ്റി: കുവൈത്തിലെ കോർപറേറ്റ്-ആരോഗ്യരംഗ ചരിത്രത്തിൽ പുതുഅധ്യായം രചിച്ചു പ്രവാസി ഇന്ത്യക്കാരുടെ അഭിമാനമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താം വാർഷിക സമാപനാഘോഷം. സാൽമിയ റീജൻസി ഹോട്ടലിൽ സംഘടിപ്പിച്ച ആഘോഷം കുവൈത്ത് ആരോഗ്യമേഖലയിൽ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ മെട്രോ മെഡിക്കൽ ഗ്രൂപ് സൃഷ്ടിച്ച മികവിന്റെ അടയാളപ്പെടുത്തലായി. നിലവാരത്തിലും പങ്കാളിത്തത്തിലും സംഘാടനത്തിലും മികവുറ്റ ആഘോഷം നിരവധി വിഷയങ്ങളുടെ ചർച്ചവേദിയുമായി.

ആഘോഷം പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോർജ്, സ്പീക്കർ എൻ. ഷംസീർ എന്നിവരുടെ പ്രതിനിധിയായി തോമസ് കെ.തോമസ് എം.എൽ.എ ഒന്നാം സെക്ഷൻ ഉദ്ഘാടനം ചെയ്തു. ശൈഖ് അസം മുബാറക് അൽ നാസ്സർ അസ്സബാഹ് മുഖ്യാതിഥിയായി. കുവൈത്തിലെ ആരോഗ്യരംഗത്തിന് മെട്രോ മെഡിക്കൽ ഗ്രൂപ് നൽകിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ഗ്രൂപ്പിന് ഹൃദയപൂർവമായ അഭിനന്ദനങ്ങളും അറിയിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, എംബസി ഉദ്യോഗസ്ഥർ, മന്ത്രാലയ ഉദ്യോഗസ്ഥർ, ആരോഗ്യ-വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖർ, മത-സാമൂഹിക-സാംസ്കാരിക സംഘടന നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

‘ടീം ഡോക്ടേഴ്സ്’

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വളർച്ചയെ ആസ്പദമാക്കി തയാറാക്കിയ പ്രത്യേക വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കുവൈത്തിലെ പഴയ ആരോഗ്യപരിപാലന സാഹചര്യങ്ങൾ, മെട്രോ മെഡിക്കൽ ഗ്രൂപ് തുടക്കം മുതൽ അനുവർത്തിച്ചു വരുന്ന പ്രത്യേക സേവന മികവ്, നേട്ടങ്ങൾ, ഭാവിയിലെ ആരോഗ്യരംഗത്തിന്റെ ദിശയും ദർശനവും ഉൾക്കൊള്ളുന്ന വിഡിയോ സദസ്സിന്റെ ശ്രദ്ധ നേടി.

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസയുടെ അനുഭവങ്ങളും ദർശനവും ഉൾക്കൊള്ളുന്ന പ്രത്യേക വിഡിയോയും പ്രദർശിപ്പിച്ചു. അത്യാധുനിക ചികിത്സാ രീതികളും നവീന സാങ്കേതികവിദ്യയും വിദഗ്ധ ഡോക്ടർമാരടങ്ങിയ ‘ടീം ഡോക്ടേഴ്സ്’ എന്ന പുതിയ ചികിത്സ പദ്ധതി ഫെബ്രുവരി മുതൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ പ്രധാന ശാഖകളിലും ആരംഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു.

സമർപ്പണ സേവനത്തിന് ആദരവ്

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ തുടക്കം മുതൽ വളർച്ചയിലും വിജയയാത്രയിലും നിർണായക പങ്കുവഹിച്ചവരെ ചടങ്ങിൽ ആദരിച്ചു. പത്തു വർഷം പൂർത്തിയാക്കിയവർക്ക് മെമന്റോ, സർട്ടിഫിക്കറ്റ്, 2000 ദീനാർ എന്നിവ നൽകി. ഗ്രൂപ്പിന്റെ പുരോഗതിക്കും വളർച്ചക്കും സംഭാവന നൽകിയ വ്യക്തികൾ, സ്ഥാപനങ്ങൾ, മാനേജീരിയൽ ടീമംഗങ്ങൾ, ടീം ലീഡർമാർ എന്നിവർക്കും പ്രത്യേകമായ പാരിതോഷികവും മെമന്റോയും നൽകി. സ്ഥാപനത്തിന് പിന്തുണ നൽകി സഹകരിച്ച കമ്പനികളെയും സംഘടനകളെയും ചടങ്ങിൽ പ്രത്യേകമായി മെമന്റോ നൽകി ആദരിച്ചു.

സാമൂഹിക-ക്ഷേമ പദ്ധതികൾ

ജീവനക്കാരുടെ ക്ഷേമവും സമഗ്ര വികസനവും മുൻനിർത്തി നടപ്പാക്കുന്ന സാമൂഹിക-ക്ഷേമ പദ്ധതികൾ സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ വേദിയിൽ പ്രഖ്യാപിച്ചു.

ജീവനക്കാരുടെ മാതാപിതാക്കളുടെ മാനസികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപകൽപന ചെയ്ത ‘മേഴ്‌സി’ പദ്ധതിയിലൂടെ മാസാന്ത്യ പെൻഷൻ. ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസവും മികവും ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘മോട്ടീവ്’ പദ്ധതി എന്നിവ ശ്രദ്ധേയമാണ്. സാമ്പത്തിക പരിമിതികൾ മൂലം പഠനം തടസ്സപ്പെടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും പരിശീലന അവസരങ്ങളും നൽകി ഭാവി ശക്തിപ്പെടുത്തുകയാണ് ‘മോട്ടീവ്’ ലക്ഷ്യം.

പത്തു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് ‘മെറിറ്റ്’ പദ്ധതിയിലൂടെ 20,000 മുതൽ 1,00,000 വരെ ആയുഷ്കാല പെൻഷനും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. ജീവനക്കാർക്കൊപ്പം കുടുംബങ്ങളെയും പരിഗണിക്കുന്ന ഈ പദ്ധതികൾ സ്വകാര്യ ആരോഗ്യ മേഖലയിലെ അപൂർവ മാതൃകയാണ്.

ഹൃദയം തൊട്ട് ഷഹബാസ് അമൻ

വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന് ആഗോള സാംസ്കാരിക ഐക്യം നൽകി. മലയാളികളുടെ പ്രിയഗായകൻ ഷഹബാസ് അമനും സംഘവും അവതരിപ്പിച്ച ഗസൽ സംഗീതാവിഷ്കാരം ആസ്വാദകരുടെ ഹൃദയം തൊട്ടു. ഷഹബാസ് അമനും സംഘത്തെയും മെമന്റോ നൽകി പ്രത്യേകം ആദരിച്ചു.

കുവൈത്ത് ആരോഗ്യ മന്ത്രാലയം നൽകിയ ശക്തമായ പിന്തുണയും സഹകരണവും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായകമാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ആരോഗ്യ വികസനത്തിന് മികവുറ്റ നേതൃത്വം നൽകുന്ന അമീർ, കിരീടാവകാശി, കുവൈത്ത് സർക്കാർ, ആരോഗ്യമന്ത്രാലയം എന്നിവരോട് മെട്രോ മെഡിക്കൽ ഗ്രൂപ് ആഴത്തിലുള്ള നന്ദിയും ആദരവും രേഖപ്പെടുത്തി

Tags:    
News Summary - Metro Medical Group celebrates 10th anniversary with historic closing ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.