കുവൈത്ത് സിറ്റി: കേരള ബജറ്റിൽ പ്രവാസി സമൂഹത്തോട് അവഗണനയെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികൾക്കായി പുതിയ പദ്ധതികളോ പുനരധിവാസ പാക്കേജുകളോ ബജറ്റിൽ ഇല്ല. സാധാരണക്കാരായ പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ മടിക്കുന്ന സർക്കാർ, ലോക കേരള സഭ പോലുള്ള പരിപാടികൾക്കായി കോടികൾ ചിലവഴിക്കുന്നത് പ്രതിഷേധാർഹമാണ്.
കേരള പ്രവാസി വെൽഫെയർ ബോർഡിന്റെ പ്രവാസി പെൻഷനിൽ വർധനയുണ്ടായില്ല. 'ഗ്ലോബൽ സ്കൂൾ', 'കേരള കല കേന്ദ്രങ്ങൾ' തുടങ്ങിയ പ്രഖ്യാപനങ്ങൾ ഉണ്ടെങ്കിലും ഇവ സാധാരണക്കാരായ പ്രവാസികളുടെ ജീവിതത്തെ നേരിട്ട് സ്പർശിക്കുന്നതല്ല. മടങ്ങിവരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ പുനരധിവാസത്തിന് പകരം ആഡംബര പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്.
പ്രവാസികളെ വെറും വരുമാന മാർഗമായി മാത്രം കാണുന്ന ഇടതുപക്ഷ സർക്കാറിന്റെ നയം തിരുത്തണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.