കുവൈത്ത് സിറ്റി: കെട്ടിടനിർമാണങ്ങളിൽ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പാക്കി കുവൈത്ത് മുനിസിപ്പാലിറ്റി. കുവൈത്ത് സിറ്റി ഗവർണറേറ്റിലെ വിവിധ നിർമാണ സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തി. പൗരന്മാരുടെയും താമസക്കാരുടെയും ജീവൻ സംരക്ഷിക്കൽ, ലംഘനങ്ങളില്ലെന്ന് ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് പരിശോധനയെന്ന് ഗവർണറേറ്റിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ അജ്മി പറഞ്ഞു.
നിയമ ലംഘനങ്ങൾ പാലിക്കാത്ത കെട്ടിട ഉടമകൾക്ക് നോട്ടീസ് നടത്തി. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും കൂടുതൽ ഫീൽഡ് പരിശോധനകൾ നടത്തും. എല്ലാവരും മുനിസിപ്പാലിറ്റിയുടെ ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെട്ടിട നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യകതകളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കുവൈത്ത് മുനിസിപ്പാലിറ്റി ടീമുകൾ രംഗത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.