കുവൈത്ത്: ഒ.ഐ.സി.സി യൂത്ത് വിങ് കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിെൻറ കൊലപാതകത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
‘മാനിഷാദ’ എന്ന പേരിൽ നടത്തിയ ജനകീയ സദസ്സിൽ ഒ.ഐ.സി.സി യൂത്ത് വിങ് വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് തൃശൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.എം.സി.സി നേതാവ് ഷറഫുദ്ദീൻ കണ്ണേത്ത് യോഗം ഉദ്ഘാടനം ചെയ്തു. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിൽനിന്ന് കക്ഷികളെ അകറ്റിനിർത്താനും സമാധാനത്തിനും ജനാധിപത്യരീതിയിലൂടെ സമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ട സമയമായെന്ന് വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡൻറ് അൻവർ സഇൗദ് പറഞ്ഞു.
സാധാരണക്കാർക്ക് സഹായങ്ങൾ ചെയ്തുപോന്ന ഒരു ചെറുപ്പക്കാരനെയാണ് നഷ്ടമായതെന്ന് ഒ.ഐ.സി.സി വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ആക്ടിങ് പ്രസിഡൻറ് ശാമുവൽ ചാക്കോ, വൈസ് പ്രസിഡൻറുമാരായ ചാക്കോ ജോർജ്കുട്ടി, ഹമീദ് കേളോത്ത്, ഐ.എൻ.എൽ നേതാവ് ശരീഫ് താമരശ്ശേരി, കെ.എം.സി.സി ട്രഷറർ അബ്ദുൽ റസാഖ്, ഒ.ഐ.സി.സി നേതാക്കളായ സുരേഷ് മാത്തൂർ, രാജീവ് നടുവിലേമുറി, മനോജ് ചണ്ണപ്പേട്ട, ഷോബിൻ സണ്ണി, നിസാം, ക്രിസ്റ്റഫർ ഡാനിയേൽ, കൃഷ്ണൻ കടലുണ്ടി, അനുരൂപ് തുടങ്ങിയവരും സംസാരിച്ചു. യൂത്ത് വിങ് ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി സ്വാഗതവും സെക്രട്ടറി ഇസ്മായിൽ മലപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.